ന്യൂഡൽഹി: രാജ്യത്ത് റെയിൽവേ പാളങ്ങളുടെയും സ്റ്റേഷനുകളുടെയും വികസനം വേഗത്തിൽ നടക്കുന്നുണ്ടെങ്കിലും ട്രെയിൻ യാത്രക്കാരുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ ഗുരുതര വീഴ്ച. യാത്രക്കാരുടെ സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിനായി ബഡ്ജറ്റിൽ നീക്കിവച്ച 11,479 കോടി രൂപ റെയിൽവേ അധികൃതർ വിനിയോഗിക്കാതെ പാഴാക്കിയതായി കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ (സി.എ.ജി) പാർലമെന്റിൽ സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ......
തൃശ്ശൂർ: ഗ്രാമങ്ങളിലും വിദൂര പ്രദേശങ്ങളിലും കഴിയുന്ന ആളുകൾക്ക് നീതി ലഭിക്കുന്നതിനായി ദീർഘദൂരം സഞ്ചരിക്കേണ്ടി വരുന്ന സാഹചര്യമുണ്ടാകരുതെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യ കാന്ത്. തൃശ്ശൂർ ജില്ലയിലെ ഇരിഞ്ഞാലക്കുട, ചാവക്കാട് എന്നിവിടങ്ങളിൽ നിർമ്മിച്ച പുതിയ കോടതി സമുച്ചയങ്ങൾ ഓൺലൈനായി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വലിയ നഗരങ്ങൾക്ക് പുറത്തുള്ള ജനങ്ങളിലേക്ക് നീതി ന്യായവ്യവസ്ഥയെ കൂടുതൽ അടുപ്പിക്കുന്നതിൽ ഈ പുതിയ സൗകര്യങ്ങൾ സുപ്രധാന പങ്കുവഹിക്കുമെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. ......
ന്യൂഡൽഹി: രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ 14 മുഖ്യമന്ത്രിമാർ ക്രിമിനൽ കേസുകളിൽ പ്രതികളാണെന്ന് വെളിപ്പെടുത്തുന്ന അമിക്കസ് ക്യൂറി റിപ്പോർട്ട് സുപ്രീംകോടതിയിൽ സമർപ്പിച്ചു. ജനപ്രതിനിധികൾ ഉൾപ്പെട്ട കേസുകളിലെ വിചാരണ നടപടികൾ വേഗത്തിലാക്കണമെന്ന ആവശ്യവുമായി ബന്ധപ്പെട്ട് സമർപ്പിച്ച ഹർജിയിലാണ് മുതിർന്ന അഭിഭാഷകനായ വിജയ് ഹൻസാരിയ സുപ്രീംകോടതിക്ക് റിപ്പോർട്ട് നൽകിയത്.
റിപ്പോർട്ട് പ്രകാരം രാജ്യത്ത് ജനപ്രതിനിധികൾക്കെതിരെയുള്ള ക്രിമിനൽ കേസുകളിൽ വൻ വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
കേസുകളിൽ തെലങ്കാന മുഖ്യമന്ത്രി മുന്നിൽ
റിപ്പോർട്ടിലെ വിവരങ്ങൾ അനുസരിച്ച് കൂടുതൽ കേസുകൾ നേരിടുന്ന മുഖ്യമന്ത്രിമാരുടെ പട്ടികയിൽ തെലങ്കാന മുഖ്യമന്ത്രി എ. ......
കൊച്ചി: സി.എം.ആർ.എൽ.-എക്സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ മുൻമന്ത്രി പി.എ. മുഹമ്മദ് റിയാസിലേക്ക് അന്വേഷണം നീട്ടി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്.......
തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ മേഖലയിലെ വികസന പ്രവർത്തനങ്ങൾക്ക് ലോകബാങ്കിൽ നിന്ന് 2000 കോടി രൂപ വായ്പയെടുക്കാൻ സംസ്ഥാന സർക്കാർ തീരുമാനം. ഉന്നത വിദ്യാഭ്യാസ കൗൺസിൽ സംഘടിപ്പിച്ച വൈസ് ചാൻസലർമാരുടെ കോൺക്ലേവിലാണ് സർക്കാർ തീരുമാനം അറിയിച്ചത്. ......
തിരുവനന്തപുരം: നെയ്യാറ്റിൻകര സ്വദേശിനിയായ ആൻസിജി കോളേജ് കെട്ടിടത്തിന് മുകളിൽ നിന്ന് ചാടി മരിച്ച സംഭവത്തിൽ കോളേജ് പ്രിൻസിപ്പൽ ഷീജ അറസ്റ്റിൽ. ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തിയാണ് തമിഴ്നാട് പ്രത്യേക അന്വേഷണ സംഘം പ്രിൻസിപ്പലിനെ അറസ്റ്റ് ചെയ്തത്.
ഹുസൂരിൽ നിന്നാണ് അന്വേഷണ സംഘം ഷീജയെ കസ്റ്റഡിയിലെടുത്തത്. ......
മേടം (അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം): മേടക്കാർക്ക് അനുകൂല ദിനമാണ്. ഏറ്റെടുക്കുന്ന കാര്യങ്ങളിൽ വിജയം നേടാനും അംഗീകാരം ലഭിക്കാനും സാധ്യത.......
ബെംഗളൂരു: ആശുപത്രികളിലേക്ക് വിതരണം ചെയ്യാനായി സൂക്ഷിച്ചിരുന്ന വൻതോതിലുള്ള വ്യാജമരുന്ന് ശേഖരം ബെംഗളൂരുവിൽ പിടികൂടി. രാമനഗര ജില്ലയിലെ ബിഡദിയിൽ ലൈസൻസില്ലാതെ പ്രവർത്തിച്ചിരുന്ന അനധികൃത മരുന്ന് നിർമ്മാണ-പാക്കിങ് കേന്ദ്രത്തിൽ നടത്തിയ റെയ്ഡിലാണ് അഞ്ച് കോടിയിലേറെ രൂപ വിലമതിക്കുന്ന വ്യാജമരുന്നുകൾ പിടിച്ചെടുത്തത്.
ഭക്ഷ്യസുരക്ഷാ ഡ്രഗ്സ് അഡ്മിനിസ്ട്രേഷൻ എൻഫോഴ്സ്മെന്റ് വിഭാഗം നടത്തിയ പരിശോധനയിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്. ......
തിരുവനന്തപുരം: കേരള തീരത്ത് ശക്തമായ തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യതയുള്ളതിനാൽ ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചു. മുന്നറിയിപ്പിന്റെ ഭാഗമായി ‘കവചം’ മുന്നറിയിപ്പ് സംവിധാനത്തിന്റെ ഭാഗമായുള്ള സൈറണുകൾ ഇന്ന് രാത്രി 9.15ന് തീരപ്രദേശങ്ങളിൽ മുഴങ്ങും.
കേരളത്തിലെ എല്ലാ തീരദേശ ജില്ലകൾക്കും ജാഗ്രതാ നിർദേശം ബാധകമാണ്. ......
ദോഹ: മേഖലയിലെ സംഘർഷങ്ങൾ ലഘൂകരിക്കാനും വെടിനിർത്തൽ പുനഃസ്ഥാപിച്ച് ചർച്ചകളിലേക്ക് വഴിതുറക്കാനുമുള്ള നയതന്ത്ര ശ്രമങ്ങൾ ഖത്തർ തുടരുകയാണെന്ന് വിദേശകാര്യ മന്ത്രാലയം വക്താവും പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവുമായ ഡോ. മജീദ് ബിൻ മുഹമ്മദ് അൽ അൻസാരി വ്യക്തമാക്കി. ......